കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയത് സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്ന് മന്ത്രി.

 

ഇന്ധന വിലയും പാചകവാതക വിലയും കുറച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രാലയം എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയും കുറവു വരും. എല്‍പിജി സിലിണ്ടറിന് 200 രൂപ സബ്ഡിയും പ്രഖ്യാപിച്ചു. ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. സ്റ്റീല്‍, ഇരുമ്പ്, സിമന്‍റ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറയ്ക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.