സംസ്ഥാനത്ത് ഇന്ന് 2,193 പേർക്ക് കോവിഡ്. തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന രോഗബാധ രണ്ടായിരം കടക്കുന്നത്. ഇന്ന് അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ, 589 പേർ. തിരുവനന്തപുരത്ത് 359 പേരും രോഗികളായി. ആക്ടീവ് കേസുകൾ പതിനായിരത്തിന് മുകളിലാണ്. കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നും ആശുപത്രി ചികിത്സയിലുള്ളവർ കുറവാണെന്നും സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചു.