covid

സംസ്ഥാനത്തെ കോവിഡ് പ്രതിദിന രോഗബാധ കുതിച്ചുയർന്നു, മൂവായിരം കടന്നു. ഇന്ന് 3,488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നരമാസത്തിന് ‌ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലെത്തുന്നത്. ഇന്ന് മൂന്ന് കോവിഡ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ, 987 പേർ.  തിരുവനന്തപുരത്ത് 620 പേരും കോട്ടയത്ത് 471 പേരും കോഴിക്കോട് ‌281 പേരും രോഗികളായി. ചികിൽസയിലുള്ളവരുടെ എണ്ണം പതിനേഴായിരം കടന്നു.