owaisi-agnipath

TAGS

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹൈദരാബാദിലും സെക്കന്തരാബാദിലുമെല്ലാം നഗരങ്ങള്‍ കത്തുകയാണ്. ഹൈദരാബാദ് എംപി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി ഇതിൽ പ്രതികരണവുമായി രംഗത്തെത്തി.

ഈ സാഹചര്യത്തിന്റെ ഫലമാണ് തെരുവിലെ രോഷം. ഇതിന് പിന്നിലെ മുന്ന് പ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്നും ഒവൈസി വിശദീകരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന പണപ്പെരുപ്പം എന്നിവയാണിത്. നാലാമത് ഇലിലേക്ക് ചേർക്കാവുന്ന മറ്റൊരു കാരണവും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. സൈനിക മേധാവികൾക്ക് പിന്നിലാണ് താൻ ഒളിച്ചിരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരവും ദുരഭിമാനവുമാണിതെന്നാണ് ഒവൈസിയുടെ വിമർശനം. 

അഗ്നിപഥ് പദ്ധതിവഴി നിയമനം ഉടനെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. പദ്ധതിക്കെതിരെ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങള്‍ അറിയാതെയാണ്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് 200 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 35 ട്രെയിനുകള്‍ റദ്ദാക്കി.