കുപ്രസിദ്ധമായ ഹൈദരാബാദ് ഹില്‍ടോപ്പ് കൂട്ടബലാല്‍സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ , പോക്സോ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പബില്‍ നിന്നു പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. കേസില്‍ തെലങ്കാന എം.എല്‍.എയുടെ മകന്‍ അടക്കം 6 പേരാണു പ്രതികള്‍. മേയ് 28നാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച കേസിൽ എം.എൽ. എയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 5 പ്രതികള്‍ക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തു 5പേരെയും മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും. കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം പോക്സോ,ഐ.ടി. നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ അടക്കമുള്ള 5 പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി തൊട്ടടുത്ത ദിവസം കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായി. ജാമ്യം ലഭിക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി സൗദുദ്ദീന്‍ മാലികിന് ഇതുവരെ ജാമ്യം കിട്ടിയില്ല. മേയ് 28നാണു ഹൈദരാബാദിനെ പിടിച്ചുകുലുക്കിയ കൂട്ടബലാല്‍സംഗം നടന്നത്. പബില്‍ നിന്നു പരിചയപ്പെട്ട 17കാരിലെ സൗദുദ്ദീനും കൂട്ടാളികളും തന്ത്രത്തില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികള്‍ ആഡംബരകാറില്‍ പെണ്‍കുട്ടിയുമായി ജൂബിലി ഹില്‍സിലെ ബേക്കറിയിലേക്കു പോകുന്നത് സി. സി. ടി. വി. ക്യാമറകളില്‍ പതിഞ്ഞതാണു കേസില്‍ നിര്‍ണായകമായത്. ഇവിടെ നിന്നു മറ്റൊരു കാറില്‍ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സിലെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ചായിരുന്നു ക്രൂരത. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുെട പിതാവ് പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്.