lobo

TAGS

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഗോവയിൽ നിർണായക നീക്കങ്ങൾ. കോൺഗ്രസ് വിട്ട എംഎൽഎമാർ സ്പീക്കറെ കണ്ട് കത്ത് നൽകും. 11 പേരിൽ 6 പേർ പാർട്ടിക്കൊപ്പം തന്നെയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കൂറുമാറ്റത്തിന് നേതൃത്വം നൽകിയ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഹൈക്കമാന്റ് മുകുൾ വാസ്നിക്കിനെ നിരീക്ഷകനായി ഗോവയിലേക്ക് അയച്ചിട്ടുണ്ട്. 

 

കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. പ്രതിപക്ഷ നേതാവ്

മൈക്കിൾ ലോബോയുടെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും നേത്യത്വത്തിലാണ് എംഎൽഎമാർ ബി ജെ പി യിലേക്ക് പോകുന്നത്. മൈക്കിൾ ലോബോ രണ്ട് എം എൽ എ മാർ ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ടു. 11 കോൺഗ്രസ് എം എൻ എമാരിൽ നിന്നും എട്ട് പേർ പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. എന്നാൽ 6 എം എൽ എ മാർ ഒപ്പമുണ്ടെന്നും  മൂന്നിൽ രണ്ട് എം എൽ എ മാരെ റാഞ്ചാനുള്ള ബി ജെ പി  ശ്രമം പാഴായെന്നുമാണ് കോൺഗ്രസ് പറയുന്നത്. പാർട്ടിയെ  ദുർബലപ്പെടുത്താൻ  ഗൂഢാലോചന നടത്തി എന്നും വൻ തുക വാഗ്ദാനം ചെയ്താണ് എം എൻ എ മാരെ റാഞ്ചിയതെന്നും മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് നീക്കിയതായി അറിയിച്ച് ജനറൽ സെക്രട്ടറി 

ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 

 

40 കോടി രൂപ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തതായി മുൻ പി സി സി അധ്യക്ഷൻ ഗിരീഷ് ചോദങ്കർ ആരോപിച്ചു. ഇതിനിടെ  മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സ്പീക്കർ രമേഷ് തവാദ്കർ, ബി ജെ പി അധ്യക്ഷൻ സദാനന്ദ് തനവാഡെ തുടങ്ങിയവർ തുടർ നടപടികൾ സംബന്ധിച്ച് ചർച്ച നടത്തി.