കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ കൊല്ലപ്പെട്ട കണ്ണൂർ ആറളത്ത് നാട്ടുകാരുടെ പ്രതിഷേധം. ദാമുവിന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ അനുവദിച്ചു. ജില്ലാ കളക്ടർ സ്ഥലത്ത് എത്താതെ മൃതദേഹം വിട്ടു നൽകില്ലെന്ന് ഫാം നിവാസികൾ. മരണം സംഭവിക്കുമ്പോൾ മാത്രം ഉദ്യോഗസ്ഥർ എത്തേണ്ടതില്ലെന്നും നാട്ടുകാർ പറയുന്നു. 2004 മുതൽ ഇവിടെ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 10 പേരാണ്. വിഡിയോ റിപ്പോർട്ട് കാണാം.