ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. ഉത്തരഫിലിപ്പീന്‍സില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്ഥാനമായ മനിലയില്‍ ഉള്‍പ്പെടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.