തൃശൂർ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. ധനേഷ്, ഗ്രീഷ്മ എന്നിവരെ പൊലീസ്‌ അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി ഭീഷണി മുൻ നിർത്തി നഗരത്തിലെ കോൺഗ്രസ് നേതാക്കളെ പൊലീസ് വൈകിട്ടോടെ കരുതൽ തടങ്കലിലാക്കിയിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ ബിജു സി.ബേബി, കോൺഗ്രസ് ബ്ലോക് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി.ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. പിന്നീട് ഇവരെ വിട്ടയച്ചു.