road

TAGS

മെട്രോ നഗരത്തിലൂടെ വഴി നടക്കാൻ റോഡിലെ നിയമങ്ങൾ മാത്രമറിഞ്ഞാൽ പോര. മെയ്‌വഴക്കവും ഭാഗ്യവും വേണം. കാൽനടയാത്രക്കാർക്ക് സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് കൊച്ചിക്കാരുടെ ദുരിതയാത്ര.

  

റോഡ് സുരക്ഷയെന്നാൽ കാൽനടയാത്രക്കാരുടെ കൂടി സുരക്ഷയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൊച്ചി നഗരത്തിലെ കാൽനടയാത്രക്കാർക്ക് വേണ്ടത്ര സൗകര്യം ഒരുക്കണമെന്ന് കോടതി പലതവണ ഉത്തരവിട്ടിട്ടുമുണ്ട്. കാൽനട യാത്രക്കാർ അപകടത്തിൽ പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി മുന്നറിയിപ്പും നൽകി.   

നഗരത്തിലെ വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗർ പ്രദേശങ്ങളിലാണ് ജനങ്ങൾ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഈ പ്രദേശങ്ങളിൽ പലയിടത്തും നടപ്പാതയില്ല എന്നതും ശ്രദ്ധേയമാണ്.