riyas-tea

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം തട്ടുകടയിൽ കയറി ചായയും പഴംപൊരിയും കഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവർത്തനത്തിന്റെ പുരോഗതി പരിശോധിക്കാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് പഴംപൊരി പരിചയപ്പെടുത്തി െകാടുക്കാനും മന്ത്രി മറന്നില്ല.വടകര മുതൽ പയ്യന്നൂർ വരെയുള്ള ദേശീയപാത വികസന പ്രവർത്തനത്തിന്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്. ബദൽ പഴംപൊരിയോ എന്ന് ചോദിച്ച് കോൺഗ്രസുകാരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐ വച്ച ബാനറുകൾക്കുള്ള മറുപടിയായിട്ടാണ് ഇത്.