സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു . വി.സി നിയമനം കുറ്റമറ്റതാക്കാനാണ് നിയമഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ച്  മന്ത്രി ആര്‍.ബിന്ദു മന്ത്രി പറഞ്ഞു.  ഭേദഗതി കേന്ദ്ര നിയമത്തിന് എതിരെന്ന തടസവാദം പി.സി.വിഷ്ണുനാഥ് ഉന്നയിച്ചെങ്കിലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിയമന്ത്രിയുടെയും വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ തള്ളി

 

അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണർ വ്യക്തമാക്കി‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്.  ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു.