സോളർ കേസിലെ ലൈംഗിക ചൂഷണ അന്വേഷണത്തിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സംസ്ഥാന സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം.
പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 18 പേർക്കെതിരെയാണ് താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും, അതിൽ 4 പേർക്കെതിരെ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ബാക്കിയുള്ളവർക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.