ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നു; ജാഗ്രത; പരിഭ്രാന്തി വേണ്ടെന്നു കലക്ടർ
-
Published on Sep 21, 2022, 07:49 AM IST
പറമ്പിക്കുളം ഡാമിലെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടി പുഴയിലേക്ക് അതിശക്തമായ വെള്ളമൊഴുക്ക്. സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. പെരിങ്ങല്‍കുത്ത് ഡാമിലെ ആറു ഷട്ടറുകളും തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നു. മൂന്നുമീറ്റര്‍ ഉയരുമെന്ന് മുന്നറിയിപ്പ്. പരിഭ്രാന്തി വേണ്ട, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കലക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ പുഴയിലിറങ്ങരുത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
-
-
-
mo-travel-parambikulam 2g7td7ljvvhqcoivjegb58b4ei 25jm9rknt7v08d7is31ll1kigg