പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ . എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു .
പറമ്പിക്കുളം ഡാമിലെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടി പുഴയിലേക്ക് അതിശക്തമായ വെള്ളമൊഴുക്ക്. സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. പെരിങ്ങല്‍കുത്ത് ഡാമിലെ ആറു ഷട്ടറുകളും തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നു. മൂന്നുമീറ്റര്‍ ഉയരുമെന്ന് മുന്നറിയിപ്പ്. പരിഭ്രാന്തി വേണ്ട, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കലക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ പുഴയിലിറങ്ങരുത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.