വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. നാളെ രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.  വടക്കാഞ്ചേരിയിൽ റെഡ് ക്രസന്‍റിന്‍റെ സഹാത്തോടെയുള്ള ഫ്ലാറ്റ് നിർമ്മാണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും കമ്മിഷന്‍ കൈപ്പറ്റിയെന്നാണ് കേസ്. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. കരാര്‍ യൂണിടാക്കിന് ലഭിക്കാന്‍ ചരടുവലികള്‍ നടത്തിയത് എം. ശിവശങ്കറാണെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന് ലഭിച്ച കമ്മിഷന്‍ തുകയായ ഒരു കോടി രൂപയാണ് തന്‍റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയതെന്നും സ്വപ്ന മൊഴി നല്‍‌കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 

CBI will interrogate former Principal Secretary to Chief Minister M. Sivashankar in the Life Mission case