New Delhi: Delhi Dy CM Manish Sisodia flashes victory sign as he leaves for the CBI headquarters, in New Delhi, Monday, Oct 17, 2022. Sisodia has been summoned by the CBI for questioning in connection with the excise policy probe. (PTI Photo) (PTI10_17_2022_000009B)

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒൻപത് മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു. ഇനിയും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തുമെന്നാണ് സൂചന. കേസും ചോദ്യംചെയ്യലും ബിജെപിയുടെ പ്രതികാരമാണെന്നും ഗുജറാത്ത്‌ തിരഞ്ഞെടുപ്പ് പ്രചാരണം തടയുകയാണ് ലക്ഷ്യമെന്നും സിസോദിയ പറഞ്ഞു. സിബിഐ ഓഫിസില്‍വച്ച് പാര്‍ട്ടിവിടാന്‍ തന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇനിയും ഇത്തരം കേസ് ഉണ്ടാകുമെന്ന് പറഞ്ഞു. സത്യേന്ദര്‍ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ എന്നും പറഞ്ഞു 

 

അതേസമയം, ഡൽഹിയിൽ പലയിടങ്ങളിലും എഎപി പ്രവർത്തകർ പ്രതിഷേധിച്ചു. രാവിലെ 11.20 മുതൽ രാത്രി 8.40 വരെ നീണ്ട  ചോദ്യംചെയ്യൽ. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സിസോദിയ മുൻകൂറായി പറഞ്ഞെങ്കിലും ഇന്ന് അറസ്റ്റുണ്ടായില്ല. രാവിലെ അമ്മയുടെ ആശീർവാദം വാങ്ങി സിസോദിയ ആദ്യം എഎപിയുടെ ആസ്ഥാനത്തേക്ക് പോയി. അവിടെ കാത്തുനിന്നത് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പ് പ്രചാരണം പോലെ സിസോദിയയും പാർട്ടി പ്രവർത്തകരും രാജ്ഘട്ടിലേക്ക്. 

 

മലയാളി വിജയ് നായരടക്കം രണ്ടുപേർ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇ.ഡിയും സമാന്തര അന്വേഷണം നടത്തുന്നു.

 

Sisodia leaves CBI office after 9 hours of interrogation, calls excise policy case ‘fabricated’