ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യംചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു. സിബിഐ ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സിസോദിയ പറഞ്ഞു. വൻ പ്രകടനം ഉൾപ്പെടെ എഎപി ഡൽഹിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. ആപ്പിന്റെ പ്രകടനം കണ്ടാൽ അഴിമതിയുടെ ലോകകപ്പ് നേടിയ പോലെയാണെന്ന് ബിജെപി പരിഹസിച്ചു.
അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മനീഷ് സിസോദിയ ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് എത്തിയത്. കാത്തുനിന്നത് നിരവധി പാർട്ടി പ്രവർത്തകർ. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തടയുകയാണ് ലക്ഷ്യമെന്ന് സിസോദിയ ആരോപിച്ചു. അറസ്റ്റും ഉണ്ടാകും. പിന്നാലെ കൃത്യമായ ആസൂത്രണത്തോടെ വലിയ പ്രകടനമായി സിസോദിയയും പാർട്ടി പ്രവർത്തകരും രാജ്ഘട്ടിലേക്ക്.
രാജ്ഘട്ടിൽ അരമണിക്കൂർ ചെലവഴിച്ചശേഷം സിബിഐ അസ്ഥാനത്ത് എത്തി. പിന്നാലെ ചോദ്യംചെയ്യൽ ആരംഭിച്ചു. സിബിഐ അന്വേഷിക്കുന്ന കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. മലയാളി വിജയ് നായരടക്കം രണ്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്.
Delhi Excise Policy Scam Case: Manish Sisodia's questioning under way at CBI office