കെ.എം. ബഷീര്‍ കേസില്‍ പൊലീസിന് കോടതി ഉത്തരവില്‍ വിമര്‍ശനം. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അതിന് ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പരാമര്‍ശം. ശ്രീറാംവെങ്കിട്ടരാമന് കെ.എം. ബഷീറിനെ മുന്‍പരിചയമില്ലായിരുന്നു. അതു കൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചത്. അപകട ശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം.