ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഇതേത്തുടർന്ന് 20,471 പക്ഷികളെ കൊന്നൊടുക്കും. പ്രതിരോധനടപടികള്‍ ഉൗര്‍ജിതമാക്കാന്‍ കലക്ടർ നിര്‍ദേശം നൽകി. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചത് വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഈ ഭാഗങ്ങളിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും നിരോധിച്ചു.