ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ദൈവങ്ങളെ കൂട്ടുപിടിക്കാമെന്ന വിദ്യ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എത്തിയത് വലിയ ചര്‍ച്ചയായി. ഗുജറാത്തിലും ഹിമാചലിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേജ്‍രിവാളിന്റെ നീക്കം. ബിജെപിയുടെ ബി ടീമെന്ന വിമര്‍ശനം പണ്ടേ നേരിടുന്നവരാണ് എഎപി. ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങള്‍ നോട്ടില്‍ ചേര്‍ക്കണമെന്ന വാദം ഉയര്‍ത്തിയ കേജ്‍രിവാള്‍ ആ രീതിയില്‍ത്തന്നെ വിമര്‍ശിക്കപ്പെടണമെന്ന് ആഗ്രഹിച്ചിരിക്കാം. കേജ്‍രിവാളിന്റെ വഴിയേ ബിജെപി സര്‍ക്കാര്‍ പോകുമോ? കറന്‍സിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് ആരാണ്? എന്തുകൊണ്ടാണ് ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവിന്റെ മാത്രം ചിത്രമുള്ളത്?
ദൈവങ്ങളെക്കൂട്ട് പിടിച്ചുള്ള കെജ്‍രിവാളിന്റെ വരവ് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എന്നാണ് ഉയരുന്ന വിമർശനം. ഞങ്ങളുടെ ചായക്കപ്പിൽ നിങ്ങളെന്തിന് കയ്യിടുന്നു എന്ന തരത്തിലാണ് ഇതിനോട് ബിജെപി പ്രതികരിച്ചത്. ഹിന്ദുവിരുദ്ധനാണെന്ന ബിജെപി വാദത്തിന് കംസന്റെ പിന്മുറക്കാരെ ഇല്ലാതാക്കാൻ ശ്രീകൃഷ്ണൻ അയച്ചതാണ് തന്നെ എന്ന് പറഞ്ഞ് പ്രതിരോധിച്ചയാളാണ് കെജ്‍രിവാൾ. അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഇപ്പോൾ ഇങ്ങനെ ഒരു വാദം ഉയര്‍ന്നതിൽ അതിശയോക്തി ഇല്ലെന്നാണ് വിമർശകർ പറയുന്നത്. ഈ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ദൈവങ്ങൾക്കോ സർക്കാരിനോ ബാധ്യത എന്നതാണ് ജനങ്ങളുടെ ചോദ്യം. വിഡിയോ കാണാം: