തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദനം. സർജറി വിഭാഗത്തിലെ ഡോക്ടർ സി എം ശോഭയ്ക്കാണ് കൈക്ക് പരുക്കേറ്റത്. പ്രതി വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർജറി ഒ പി യിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയ രോഗിയോട് രോഗവിവരങ്ങൾ വ്യക്തമാക്കുമ്പോൾ പ്രകോപിതനാകുകയും ഡോക്ടറെ അടിക്കുകയുമായിരുന്നു. തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് കൈക്ക് പരുക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വിഡിയോ റിപ്പോർട്ട് കാണാം.
Thiruvananthapuram general hospital Women doctor attacked, patient held