Rice-discussion

ആന്ധ്രയില്‍ നിന്ന് ജയ അരി ലഭിക്കാന്‍ അഞ്ചുമാസം വൈകും. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി  ആന്ധ്ര ഭക്ഷ്യമന്ത്രി നാഗേശ്വര്‍ റാവൂ തിരുവന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ജയ അരി വൈകുമെന്നകാര്യം അറിയിച്ചത് . എന്നാല്‍ മറ്റ് ആറ് ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചു കേരളത്തിന് നല്‍കാന്‍  ചര്‍ച്ചയില്‍ ധാരണയായി. ഉല്‍പ്പനങ്ങള്‍ ഡിസംബറോടെ കേരളത്തിലെത്തും. സംസ്ഥാനത്തിന് ആവശ്യമായ ജയഅരി ആന്ധ്രയില്‍ ഇപ്പോള്‍ ഉത്പാദനം നിലച്ചിരിക്കുന്നതിനാലാണ് കാലാതാമസമെന്ന് ആന്ധ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ അറിയിച്ചു. കേരളത്തിനാവശ്യമായ ജയ അരി ഉല്‍പ്പാദിച്ചതിന് ശേഷമാകും കൈമാറുക.

എന്നാല്‍ ജയ ഒഴികെയുള്ള സുരേഖ  അരിയും മുളകും പയറും  ഉള്‍പ്പടെയുള്ള  ആറിനങ്ങളും ഉടന്‍ ലഭ്യമാകും. മുളക്, പയർ, പരിപ്പ് എന്നിവ ഉടന്‍ ലഭ്യമാക്കും . എഫ് സി ഐ നേരിട്ട് ജയ അരി സംഭരിക്കാത്തതാണ് ആന്ധ്ര കർഷകർ ജയ അരി കൃഷി ചെയ്യാത്തതിന് കാരണമെന്നും ആന്ധ്ര ഭക്ഷ്യ മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമാണ് ഇനി കൃഷി നടത്തുക. ലാഭം ഒഴിവാക്കി, കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കിയാവും കേരളത്തിന് ഭക്ഷോല്‍പ്പനങ്ങള്‍ നല്‍കുകയെന്നും ആന്ധ്രമന്ത്രി പറഞ്ഞു 

Jaya rice will be delayed from Andhra; Agreement to buy 6 products at a reduced price