കോഴിക്കോട് നാദാപുരത്ത് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനമെന്ന് പരാതി. എം ഇ ടി കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി നിഹാൽ ഹമീദിനാണ് മർദനത്തിൽ പരുക്കേറ്റത്. നിഹാലിന്റെ . ചെവിയുടെ കർണപുടത്തിന് തകരാർ സംഭവിച്ചു. സംഭവത്തിൽ എട്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു എന്നാൽ റാഗിങ് നടന്നിട്ടില്ലെന്നാണ് കോളജിന്റെ വിശദീകരണം
ഈ മാസം 26നാണ് റാഗിങ് നടന്നതായി വിദ്യാർഥികൾ പറയുന്നത്. ഷർട്ടിന്റെ ബട്ടൺ ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്കെത്തിയത്. പതിനഞ്ചോളം വരുന്ന സീനിയർ വിദ്യാർഥികൾ മരക്കഷ്ണങ്ങൾ ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി. ചെവിയുടെ കർണപുടത്തിന് തകരാറുണ്ടായി
നിഹാലിന് പുറമെ മറ്റ് രണ്ട് കുട്ടികൾക്കും പരുക്കുണ്ട്. എന്നാൽ കുട്ടികൾ തമ്മിലുള്ള തർക്കം മാത്രമാണെന്നും റാഗിങ് നടന്നിട്ടില്ലെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എട്ടു സീനിയർ വിദ്യാർഥികളെ സസ്പെൻന്റ് ചെയ്തത്. റാഗിങ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ ചുമതലപ്പെടുത്തിയതായും പ്രിൻസിപ്പൽ പറഞ്ഞു. ഇവരുടെ റിപോർട്ട് കിട്ടിയാൽ നാദാപുരം പൊലിസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി
Ragging in Nadapuram: Student brutally beaten; Damage to the eardrum