rapeaccused-04

ബിസിനസ് തട്ടിയെടുത്ത ശേഷം പട്ടികജാതിക്കാരിയായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതികളെ സംരക്ഷിച്ച് എറണാകുളം നോര്‍ത്ത് പൊലീസ്. പച്ചാളത്ത് തയ്യല്‍ യൂണിറ്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല.  അക്രമം ചോദ്യം ചെയ്ത മകനെ അസഭ്യം പറഞ്ഞ പ്രതികള്‍ വധഭീഷണി മുഴക്കിയെന്നും യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

മലപ്പുറം കൽപകഞ്ചേരി കുന്നത്തുപറമ്പിൽ സക്കീർ, തിരൂരങ്ങാടി പുതിയമാളിയേക്കൽ സയ്യിദ് സാബിദ് അയ്ദീദ് എന്നിവരുടെ ക്രൂരതകളാണ് യുവതി വെളിപ്പെടുത്തിയത്. കലൂരില്‍ മൂന്ന് വര്‍ഷമായി തയ്യല്‍ യൂണിറ്റ് നടത്തിയിരുന്ന യുവതിയെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം സമീപിച്ചത് സക്കീര്‍. മലപ്പുറത്തും തമിഴ്നാടുമുള്ള തയ്യല്‍ ശൃംഖലയുടെ ഭാഗമായി കൊച്ചിയില്‍ നൂറ് മെഷിനീകളുള്ള യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. നോര്‍ത്ത് സ്റ്റേഷന് സമീപത്തെ കെട്ടിടം വാടകയ്ക്കെടുത്ത് യുവതിയുടെ യൂണിറ്റിലെ ലക്ഷങ്ങള്‍ വിലയുള്ള തയ്യല്‍ മെഷീനുകളും തുണികളും അങ്ങോട്ടേക്ക് മാറ്റി. പങ്കാളിത്ത കരാർ എഴുതണമെന്ന് യുവതി തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ ഭീഷണിയായി ഒടുവില്‍ പീഡനവും. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒക്ടോബര്‍ മൂന്നിന് പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പറഞ്ഞു വിട്ടു. 

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത് നാല് ദിവസം മുന്‍പ് മാത്രം. കഴിഞ്ഞ ദിവസം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ബലാല്‍സംഗ കുറ്റം കൂടി ചുമത്താന്‍ നിര്‍ദേശവും നല്‍കി. 

 

Ernakulam north police protecting rape accused alleges victim