airpollution-04

ഡൽഹിയിൽ വായൂമലിനീകരണം പരിധിവിട്ടതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അടിയന്തര യോഗത്തിൽ  സ്കൂളുകൾ അടച്ചിടുന്നതിലും സർക്കാർ സ്ഥാപനങ്ങൾ 50 ശതമാനം പേരെവച്ച് പ്രവർത്തിക്കുന്നതിലും തീരുമാനമെടുക്കും. ഡൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തർപ്രദേശിലെ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈമാസം ഒൻപതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമാക്കി. 

 

അതിനിടെ,  കേന്ദ്രസർക്കാരിന് കീഴിലുള്ള വായുമലിനീകരണ നിയന്ത്രണ കമ്മിഷൻ ഗ്രേഡഡ് ആക്ഷൻ പദ്ധതിയുടെ നാലാംഘട്ടം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അവശ്യസാധനങ്ങൾ അല്ലാത്ത ഡീസൽ ട്രക്കുകൾ ഡൽഹിയിൽ കയറുന്നത്, ഡീസൽ ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാറുകൾ എന്നിവ വിലക്കി. ഡൽഹിയിലെ വ്യവസായശാലകൾ പ്രവർത്തിക്കരുത്. പാൽ, പാൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയും മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് ഇവയുടെ ഉൽപ്പാദനം ബാധകമല്ല. വിഡിയോ റിപ്പോർട്ട് കാണാം.

 

Schools in delhi may go online as air quality becomes hazardous