ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. വജ്രവ്യാപാരിയായ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
Nirav Modi To Be Extradited To India, Loses Appeal In UK Court