ദേശീയഗാനം പ്ലേ ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അധികൃതർ പ്ലേ ചെയ്തത് മറ്റൊരു മിക്സഡ് ഗാനം. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെയാണ് സർവത്ര ആശയക്കുഴപ്പമുണ്ടായത്. രാഷ്ട്രഗീതം എന്ന് രാഹുൽഗാന്ധി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു മറ്റേതോ ഭാഷയിലുള്ള ഗാനം ആദ്യം പ്ലേ ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ വേദിയിലാണ് സംഭവം. ഗാനം കേട്ട് തുടങ്ങിയപ്പോൾ ഇതെന്താണ് എന്ന് കൈ കാണിച്ചു രാഹുൽ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നേപ്പാളി ഗാനമാണ് പ്ലേ ചെയതതെന്നാണ് റിപ്പോർട്ട്.
വിഡിയോ ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധി, എന്താണിത് എന്ന് ചോദിച്ചു കൊണ്ടാണ് പലരും വിഡിയോ ഷെയർ ചെയ്തത്.