കോൺഗ്രസിൻ്റെ പൈതൃകം വിളിച്ചോതുന്നതാണ് ഐടിഒക്ക് സമീപം ആറ് നിലകളിലായി തീർത്ത പുതിയ ആസ്ഥാനം. മാതൃശക്തിയുടെ പ്രതീകമെന്ന നിലയിൽ ഇന്ദിര ഭവൻ എന്നാണ് പേര്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അപമാനിക്കുന്നു എന്ന ബിജെപി വിമർശനങ്ങൾക്കിടെ ലൈബ്രറിക്ക് അദ്ദേഹത്തിൻറെ പേരാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്.
മുതിർന്ന എല്ലാ നേതാക്കൾക്കും ഒാഫീസ് കൺവെൻഷൻ ഹാൾ ലൈബ്രററി എന്നിവ ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളുണ്ട് ഇന്ദിരാഭവനിൽ. പ്രവർത്തകസമിതി അംഗങ്ങൾ എഐസിസി ഭാരവാഹികൾ പിസിസി അധ്യക്ഷന്മാർ സി എൽ പി നേതാക്കൾ മുഖ്യമന്ത്രിമാർ എന്നിങ്ങനെ ഉദ്ഘാടന ചടങ്ങിലേക്ക് തിരഞ്ഞെടുത്ത നേതാക്കൾക്ക് മാത്രമായിരുന്നു ക്ഷണം.
ഉദ്ഘാടന പ്രസംഗത്തിൽ ബിജെപിയെ ആർഎസ്എസിനെയും കടന്നാക്രമിച്ച രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയും ശബ്ദമുയർത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റണമെന്നും രാഹുൽ
കോൺഗ്രസ് ആസ്ഥാനം സർദാർ മൻമോഹൻ ഭവൻ എന്ന് എഴുതിയ ബോർഡുകൾ രാവിലെ ഇന്ദിരാഭവനു മുന്നിലുയർന്നത് കല്ലുകടിയായി. ബോർഡുകൾ ആരാണ് വച്ചതെന്നു അറിയില്ല എന്നായിരുന്നു നേതാക്കളുടെ മറുപടി ' മൻമോഹൻ സിങ്ങിനെ ആദരിക്കാനുള്ള ഈ അവസരവും കോൺഗ്രസ് പഴാക്കിയെന്നു ബിജെപി വിമർശിച്ചു