ഹിമാചലില്‍ മുഖ്യമന്ത്രിയെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം. എട്ടുമണിയോടെ ഷിംലയില്‍ ചേര്‍ന്ന യോഗത്തില്‍ 40 എം.എല്‍.എമാരും പങ്കെടുത്തു. എം.എല്‍.എമാര്‍ എത്താന്‍ വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. പി.സി.സി അധ്യക്ഷ പ്രതിഭാ സിങ്ങും മുന്‍ അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവുമാണ് മുഖ്യമന്ത്രിപദത്തിനായി പോരാടുന്നത്. പ്രതിപക്ഷനേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയും പരിഗണനയിലുണ്ട്. ഇരുപത്തിമൂന്നോളം എം.എല്‍.എമാര്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ പിന്തുണയ്ക്കുന്നുണ്ട്. നിയമസഭകക്ഷിയോഗത്തിനുശേഷം എം.എൽ.എമാരെ ഓരോരുത്തരെയും പ്രത്യേകം കാണുന്ന എ.ഐ.സി.സി നിരീക്ഷകര്‍ ഇവരുടെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.
Battle for CM post intensifies in Himachal Pradesh Congress