trailer-23

മൂന്നുമാസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകൾ താമരശേരി ചുരംകയറി. മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ചുരത്തിലെ എല്ലാ വളവുകളും സുഗമമായി പിന്നിട്ടു. ട്രെയിലറുകൾ വയനാട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ചുരത്തിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ആംബുലന്‍സുകളെ മാത്രം കടന്നുപോകാന്‍ അനുവദിച്ചാണ് ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. രാത്രി 11 മണിക്ക് അടിവാരത്ത് നിന്ന് ആരംഭിച്ച യാത്ര രണ്ടരയോടെ ലക്കിടിയില്‍ എത്തിച്ചേരുകയായിരുന്നു. 

 

Trailer lorries reached wayanad via Thamarassery ghat road