ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. സമ്മാനം നല്‍കില്ലെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണ് ട്രോഫി നല്‍കിയത് എന്നും എം.ഷാജര്‍ വിശദീകരിച്ചു. കളങ്കിതനായ വ്യക്തിതന്നെ ഫൊട്ടോ പലര്‍ക്കും അയച്ചുനല്‍കി. ക്വട്ടേഷന്‍–ലഹരി മാഫിയകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും എം.ഷാജര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിന്റെ സമ്മാന വിതരണ ചടങ്ങിൽ ആകാശ് തില്ലങ്കേരിയുമായി ഷാജർ വേദി പങ്കിട്ടത് വിവാദമായിരുന്നു.
M Shajar FB Post on Akash Thillankeri trophy controversy