കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപത് റായ്. പ്രതികൂല കാലാവസ്ഥയിലും രാഹുല്‍ നടക്കുന്നത് നല്ലകാര്യമാണ്. രാജ്യത്തിനുവേണ്ടി എല്ലാവരും യാത്ര നടത്തണം. ആര്‍എസ്എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ലെന്നും ചംപത് റായ് പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസും ഭാരത് ജോഡോ യാത്രയ്ക്ക് ആശംസ നേര്‍ന്നിരുന്നു.

 

Champat Rai has come out in support of Rahul Gandhi's Bharat Jodo Yatra.