pala-josin-binu-ldf

പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ജോസിന്‍ ബിനോ പാലാ നഗരസഭാധ്യക്ഷ. സിപിഎം ഏരിയാ കമ്മിറ്റിയോഗത്തിലാണ് ജോസിന്‍ ബിനോയുടെ പേര് മൂന്നോട്ട് വച്ചത്. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗത്തെ പാര്‍ട്ടിക്ക് തഴയെണ്ടി വന്നു. കേരള കോണ്‍ഗ്രസ് എതിര്‍പ്പ് മൂലമാണ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ ജോസിന്‍ ബിനോയ്ക്ക് എല്‍ഡിഎഫിന്‍റെ 17 വോട്ടുംകിട്ടി. യുഡിഎഫിന്‍റെ ഒരുവോട്ട് അസാധുവായി. 26 അംഗ നഗരസഭയില്‍ വോട്ട് ചെയ്തത് 25 പേര്‍ മാത്രമാണ്. സ്വതന്ത്ര അംഗം വിട്ടുനിന്നു.

തന്നെ വ്യക്തിപരമായി ആക്രമിച്ചെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രതികരണം. ബിനുവിനെ മാറ്റിയതില്‍ വിഷമമെന്ന് ജോസിന്‍ ബിനോ പ്രതികരിച്ചു. ബിനുവിന്‍റെ നിര്‍ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്നും ജോസിന്‍ പറഞ്ഞു. എന്നാല്‍ മുന്നണിതീരുമാനം നടപ്പാവുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പറഞ്ഞു. പ്രഖ്യാപനം നടക്കും മുന്‍പുള്ള വാര്‍ത്തകള്‍ സിപിഎമ്മിന്റെ ഉത്തരവാദിത്തമല്ലെന്ന്  സിപിഎം സംസ്ഥാനസമിതിയംഗം കെ.അനില്‍കുമാര്‍. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നില്ല. അണികളുടെ ആഗ്രഹം പറഞ്ഞ് ഒരു പാര്‍ട്ടിക്കും തീരുമാനിക്കാനാവില്ലെന്നും അനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Josin Bino Pala will be the Muncipality Chairperson