brij-bhushan-2

TAGS

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തിതാരത്തിന്‍റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യുപിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തിതാരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ദേഷ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 

 

BJP MP Brij Bhushan sharan singh slapped a young wrestler