supreme court mohammed faizal

 

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ഹൈക്കോടതി വിധി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. കോടതി നിര്‍ദേശത്തോടെ ലക്ഷദ്വീപ് ഉപതിര‍ഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങിയേക്കില്ല. അതിനിടെ മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 

 

വധശ്രമക്കേസില്‍ കവരത്തി വിചാരണക്കോടതി വിധിച്ച,,, 10 വര്‍ഷം കഠിന തടവ് കേരള ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ, മുഹമ്മദ് ഫൈസലിന് കൂടുതല്‍ ആശ്വാസം. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പില്‍ കേരള ഹൈക്കോടതി വിധി കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതോടെ,,,,കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍ ഇനി പുതിയ തീരുമാനമെടുക്കണം. അടുത്ത ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാനം പുറത്തിറങ്ങാനിരിക്കെയാണ് സുപ്രീംകോടതിയില്‍നിന്നുള്ള തീരുമാനം.

 

വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ ലോക്സഭാംഗത്വം നഷ്ടമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ കെ.എം.ജോസഫ് ബി.വി.നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇനി ഈ കേസിലും പരമോന്നത കോടതിയില്‍നിന്ന് തീര്‍പ്പുണ്ടാകണം.  

Lakshadweep byelection mohammed faizal supreme court kerala high court