kerala-high-court-3

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത് കണ്ണില്‍ പൊടിയിടാനെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍  സര്‍ക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദ്യമുയര്‍ത്തി. ഭൂവിഷയം സംസ്ഥാനത്തിന്‍റെ   അധികാരപരിധിയിലാണെന്നായിരുന്നു സര്‍ക്കാരിന്‍റെ  വിശദീകരണം. കമ്മിഷന്‍റെ അധികാരപരിധി വിശദീകരിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.  കമ്മിഷന്‍ നിയമനത്തിനെതിരായ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 

ENGLISH SUMMARY:

The Kerala High Court criticizes the government’s appointment of a judicial commission for the Munambam issue, questioning its authority and calling it a 'publicity stunt