Supreme Court of India

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററി സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ ന‌ടപടി ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഭിഭാഷകനായ എം.എല്‍.ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഐ.ടി ചട്ടപ്രകാരമാണ് സര്‍ക്കാര്‍ ഡോക്യുമെന്‍ററി വിലക്കിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ഇരകളുടെയും മുന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്വതന്ത്ര സൃഷ്ടിയാണ് ഡോക്യുമെന്‍ററി. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

SC agrees to hear PIL challenging Centre’s decision to ‘block’ BBC documentary