സിൽവർ ലൈനടക്കം കേരളത്തിലെ റയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വൈകാതെ കേരളത്തിലെത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തും. വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ഉടന്‍ അനുവദിക്കും. സിൽവർ ലൈൻ സംബന്ധിച്ച് കെ-റയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. കേരളത്തിൽ റെയിൽവെ വികസനത്തിന് 2033 കോടി വകയിരുത്തിയെന്ന് മന്ത്രി വ്യക്തമാക്കി. ശബരി റെയിൽപ്പാതയ്ക്ക് നൂറു കോടിയാണ് മാറ്റി വച്ചിട്ടുള്ളത്.

 

Railway minister Ashwini Vaishnaw vande bharat kerala