r-bindu-assembly-1

സംസ്ഥാനത്തു നിന്നും വിദ്യാർഥികൾ കൂട്ടത്തോടെ വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിന്റെ കാരണം പഠിക്കാൻ സർക്കാർ. റിപ്പോർട്ട്‌ നൽകാൻ ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ഉന്നത പഠനത്തിനു റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണം പഠിക്കാനും സമിതിയെ ചുമതലപ്പെടുത്തി.

ഉന്നത പഠനത്തിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നതോടെയാണ് കാരണം പഠിക്കാനുള്ള സർക്കാർ തീരുമാനം.2020 ൽ 15277 വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയെങ്കിൽ 2023 ആയപ്പോൾ എണ്ണം ഇരട്ടിയിലധികമായി. പ്രതിവർഷം 35000 ത്തിനു മുകളിലാണ് ശരാശരിയെന്നാണ് നിഗമനം. കോടികളാണ് ഫീസിനത്തിൽ വിദേശത്തേക്കൊഴുകുന്നത്. ഇതോടെയാണ് വിശദമായി പഠിച്ചു റിപ്പോർട്ട്‌ നൽകാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയത്

വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കുള്ള നിയന്ത്രണം കടുപ്പിക്കാനും ആലോചിക്കുന്നുണ്ട്. നിയമനിർമാണം പഠിക്കാൻ ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. വിദ്യാർത്ഥി കുടിയേറ്റത്തേക്കുറിച്ച് പഠിക്കാൻ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയെയുമാണ് നിയോഗിച്ചിട്ടുള്ളത്. സുപ്രീം കോടതി അഭിഭാഷകരും രണ്ടു സമിതിയിലുണ്ട്.

Migration of Kerala youths for foreign education will study: says Education Minister Bindu