കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറൻസിക് വാർഡിൽ നിന്ന് കൊലക്കേസ് പ്രതിയായ അന്തേവാസി പുറത്തുകടന്നു. ഇവരെ പിന്നീട് മലപ്പുറം വേങ്ങരയിൽ വച്ച് പൊലീസ് പിടികൂടി.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാവീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ടെത്തി അവലോകന യോഗം ചേർന്ന് ഒരുമാസമാകുമ്പോഴാണ് വീണ്ടും ഗുരുതര സുരക്ഷാവീഴ്ച്ച. ഇക്കുറി പുറത്തുകടന്നത് മലപ്പുറം വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പുനം ദേവി. പുലർച്ചെ 12മണിയോടെ, ഒന്നാംനിലയിലുള്ള ശുചിമുറിയിലെ വെന്‍റിലേറ്റർ കല്ലുകൊണ്ട് തകർത്തു. ഓരോ മണിക്കൂർ ഇടവിട്ട് വാർഡുകളിൽ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് ആവർത്തിക്കുമ്പോഴാണ് സംഭവം. ഇവർ രക്ഷപ്പെട്ട കാര്യ സഹ തടവുകാർ അറിഞ്ഞിരുന്നുവെന്നും, നാട്ടിലേക്ക് പോകുകയാണെന്നും ഇവരെ അറിയിച്ചിരുന്നതായും പൊലീസ് .
കോഴിക്കോട്ടുനിന്ന് ബസുകയറി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വേങ്ങരയിൽ വച്ച് പൊലീസ് പിടികൂടി. പരുക്കേറ്റ ഇവരെ തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്.
security breach in kuthiravattom mental hospital