കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം പറഞ്ഞൊരു പ്രദര്‍ശനം . കേന്ദ്രത്തിന്റെ നൂറ്റി അന്‍പതാം വാര്‍ഷികാഘോഷത്തിലെ ഏകദിന വിദ്യാഭ്യാസ പരിപടിയായ ഒാഗ്മന്റിന്റെ ഭാഗമായാണ് പ്രദര്‍ശം സംഘടിപ്പിച്ചത്.
1872 ല്‍ ആരംഭിച്ച ഭ്രാന്തന്‍ ജയില്‍, പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമായി രൂപാന്തരപ്പെട്ടത്. 150 വര്‍ഷത്തെ ചരിത്രമാണ് പേപ്പര്‍ താളുകളിലൂടെ പ്രദര്‍ശിപ്പിച്ചത്. 9 കിടക്കകളുമായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ നാന്നൂറ്റി എഴുപത്തി നാല് കിടക്കകളുള്ള ആശുപത്രിയായി. അന്നത്തെ കെട്ടിടങ്ങള്‍ക്കും മാറ്റം വന്നു. സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തെ ഇന്‍റര്‍നെറ്റ് ഡി അഡിഷന്‍ കേന്ദ്രം അങ്ങനെ ചികില്‍സാ രീതിയിലെ മാറ്റങ്ങളും ഈ പ്രദര്‍ശനത്തില്‍ നിന്നു മനസിലാക്കാം.
മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട പരാതികളാണ് അടുത്തിടെ ഇവിടെ നിന്നു കേട്ടത് . 150ാം പിറന്നാള്‍ വേളയില്‍ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ വികസനങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.