pinarayi-vijayan-04

ജമാഅത്ത് ഇസ്ലാമിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായുള്ള ചര്‍ച്ച ജമാഅത്ത് ഇസ്‌ലാമിയുടെ കാപട്യം വ്യക്തമാക്കുന്നതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ചര്‍ച്ചയുടെ ഉള്ളടക്കം ജമാഅത്ത് ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കണം. ആര്‍.എസ്. എസിനെ പരിവര്‍ത്തണം ചെയ്യാമെന്ന ജമാഅത്ത് ഇസ്‌ലാമി കാഴ്ചപ്പാട് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാനാക്കാന്‍ കഴിയുന്നതിന് തുല്യമാണ്്. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ചര്‍ച്ചയെന്ന് വാദം വിചിത്രമാണ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്ത് ഇസ്‌ലാമിക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു

Chief Minister Pinarayi Vijayan against Jamaat-e-Islami