ആർ.എസ്.എസുമായി ചർച്ച നടത്തിയതിനെ ന്യായീകരിച്ച് ജമാ അത്തെ ഇസ്‍ലാമി. ഒറ്റയ്ക്കല്ല,വിവിധ മുസ്‍ലിംസംഘടനകള്‍ക്കൊപ്പമാണ് ചര്‍ച്ച നടത്തിയതെന്ന് അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാൻ പറഞ്ഞു. 2017ല്‍ ആര്‍‌എസ്എസുമായി ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറക്കരുതെന്നും സി.പി.എം ഇസ്ളാമോഫോബിയ വളർത്തുകയാണന്നും അദ്ദേഹം ആരോപിച്ചു. 

ഒറ്റയ്ക്കല്ല, ദേശീയ തലത്തിലുള്ള മുസ്‍ലിം സംഘടനകൾ ഒന്നിച്ചാണ് ചർച്ച നടത്തിയത്. കൂട്ടായി ആലോചിച്ചിട്ടാണ് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചത് പോലും. 2016-2017ൽ ശ്രീ എമ്മിന്റ സാന്നിധ്യത്തിൽ ആര്‍.എസ്.എസുമായി നടത്തിയ ചർച്ച ഓർമപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിക്കുള്ള മറുപടി. സി.പി.എമ്മിന്റേത് വിലകുറഞ്ഞ രാഷ്ട്രീയമെന്നും ജമാ അത്തെ ഇസ്‌ലാമി. കേരളത്തിലെ മത സാമുദായിക സംഘടനകൾക്കെല്ലാം ആര്‍.എസ്.എസുമായി ചർച്ച നടത്താം ജമാ അത്തെ ഇസ് ലാമിക്ക് മാത്രം പാടില്ലന്ന് ശഠിക്കുന്നത് ശരിയല്ലന്നും നേതാക്കൾ വ്യക്തമാക്കി.

Jamaat-e-Islami against CM