നികുതി വര്‍ധനയില്‍ മുഖ്യമന്ത്രിക്കെതിര പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ക്ലിഫ് ഹൗസിലേക്ക് കറുപ്പണിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാന്‍ പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞു.