പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനാഫലം  വൈകുന്നതില്‍ ദുരൂഹത ആരോപിച്ച് പരാതിക്കാരി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്നാണ് ആരോപണം.   അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ മെഡിക്കല്‍ കോളജിന് മുന്നില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഹര്‍ഷിന മനോരമന്യൂസിനോട് പറഞ്ഞു. 

 

2017 നവംബര്‍ മുപ്പതിനായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ആ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക മറന്നുവച്ചത്.  അഞ്ചുവര്‍ഷത്തിനു ശേഷം കഴി‍ഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ കോളജില്‍ വച്ചു തന്നെ  ഈ കത്രിക പുറത്തെടുത്തത്. ഈ സംഭവത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്.  ജനുവരി 21 നാണ് കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ആരോഗ്യവകുപ്പില്‍ നിന്ന് ഇവറിഞ്ഞു. പക്ഷെ റിപ്പോര്‍ട്ട് പുറത്തുവരുകയോ നടപടിയോ ഉണ്ടായിട്ടില്ല

 

ഇനിയും ഇങ്ങനെ വാഗ്ദാനങ്ങള്‍ കേട്ട്  മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി വരും വരെ നിരാഹാരസമരമിരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്

 

Scissors inside stomach after surgery follow