കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിനാണ് പോയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടെന്നും ഇ.പി.മനോരമ ന്യൂസിനോട് പറഞ്ഞു. അത് നന്ദകുമാറിന്റെ അമ്മയെന്ന് അറിയില്ലായിരുന്നു. ഈ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരെന്ന് അറിയാമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. 

 

എന്നാല്‍ ഇ.പിയെ ഒരുചടങ്ങിലേയ്ക്കും ക്ഷണിച്ചിട്ടില്ലെന്ന് വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍. തന്‍റെ വീട്ടിലും ഇ.പി വന്നിട്ടില്ല, 4000 പേര്‍ പങ്കെടുത്ത ക്ഷേത്രത്തിലെ ചടങ്ങിലാണ് എത്തിയത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം െകാടുക്കുന്ന ഇടത്ത് ഭക്ഷണം കഴിക്കാനാണ് എത്തിയത്. അവിടെ വച്ച് മുതിര്‍ന്ന ആളെന്ന നിലയില്‍ തന്‍റെ അമ്മയെ ഷാള്‍ അണിയിച്ചു. കെ.വി.തോമസിനേയും ക്ഷണിച്ചിട്ടില്ല, അദ്ദേഹവും വന്നത് യാദൃശ്ചികമായിയാണെന്നും ഇ.പി.നന്ദകുമാര്‍ പറഞ്ഞു. സിപിഎം ജാഥയില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ ഞായറാഴ്ച സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തതിന്‍റെ ദൃശ്യം പുറത്തു വന്നതോടെയാണ് വിവാദം ആരംഭിച്ചത്.

 

EP Jayrajan on TG Nandakumar controversy