തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീം വധക്കേസിൽ പിതാവിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. 2008ല്‍ നല്‍കിയ മൊഴിയില്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി നല്‍കിയ രക്തസാക്ഷി ഫണ്ട് ഏറ്റുവാങ്ങിയത് പിതാവ് യൂസഫാണ്. പാര്‍ട്ടി മാറിയതിനുപിന്നാലെയാണ് സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. സലിമിനെ എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷികളുണ്ടെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്നായിരുന്നു യു.കെ സലീമിന്‍റെ പിതാവ് കെ.പി യൂസഫ് ആരോപിക്കുന്നത്. കേസിന്റെ വിചാരണയ്ക്കിടെ തലശേരി കോടതിയിലാണ് യൂസഫ് മൊഴി നൽകിയത്. പൊലീസ് കണ്ടെത്തിയത് യഥാർഥ പ്രതികളെയല്ലെന്നും മകന്റെ കൊലപാതകത്തിന് ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്നും യൂസഫ് പറഞ്ഞു. 2008 ജൂലൈ 23നാണ് സലീം കൊല്ലപ്പെട്ടത്. ഏഴ് എൻഡിഎഫ് പ്രവർത്തകരാണ് കേസിലെ പ്രതികൾ.