ഇസ്രയേലില്‍ കൃഷിരീതി പഠിക്കാന്‍ പോയി മുങ്ങിയ ബിജു കുര്യന്‍ നാട്ടില്‍ തിരിച്ചെത്തി. ഗള്‍ഫ് എയറിന്‍റെ വിമാനത്തില്‍ അതിരാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ കാണാനാണ് സംഘത്തില്‍ നിന്ന് മാറിയതെന്ന് ബിജു പറഞ്ഞു. സംഘാംഗങ്ങളോട് പറഞ്ഞിരുന്നങ്കില്‍ അനുവാദം ലഭിക്കില്ലെന്ന് കരുതി. ഇസ്രയേലില്‍ നിന്ന് സ്വമേധയായാണ് മടങ്ങിയതെന്നും ബിജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോടും കൃഷിവകുപ്പിനോടും മാപ്പുചോദിക്കുന്നെന്നും ബിജു കരിപ്പൂരില്‍ പറഞ്ഞു. 

 

Biju Kurian returned home after going to Israel to study agriculture