സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. തൃശൂരിനും പുതുക്കാടിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് ട്രയിനുകള്‍ റദ്ദാക്കാന്‍ കാരണം. 28നുള്ള ആലപ്പുഴ–ധന്‍ബാദ് എക്സ്പ്രസ് ഒന്നര മണിക്കൂറും എറണാകുളം–ബെംഗളൂരു എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയാവും യാത്ര തുടങ്ങുക. ജനശതാബ്ദി ഉള്‍പ്പെടെ റദ്ദാക്കിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇന്നലെ കൂട്ടത്തോടെ ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. 

 

Track maintenance: Jan Shatabdi Express cancelled, KSRTC to run more services